മാലിന്യമുക്ത ജില്ല: പരിശോധന ശക്തമാക്കി
ജില്ലയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും ജില്ലാ ഇന്റേൺ വിജിലൻസ് സ്ക്വാഡും പരിശോധന ശക്തമാക്കി. പട്ടണക്കാട് ബ്ലോക്ക്, മുതുകുളം ബ്ലോക്ക്, ആര്യാട് സൗത്ത് ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനെതിരെയും നടപടിയെടുത്തു.
അശാസ്ത്രീയ മാലിന്യസംസ്കരണം, അജൈവ മാലിന്യങ്ങൾ ശരിയായ രീതിയിൽ സാംസ്‌ക്കരിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങൾക്ക് 30,000 രൂപ പിഴ ഈടാക്കാൻ സ്‌ക്വാഡ് ശിപാർശ ചെയ്യ്തു. 20 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 3.5കിലോ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും സ്ക്വാഡ് പിടിച്ചെടുത്തു. ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മാർച്ച് 31 ന് സംസ്ഥാനത്തെ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും, ഇന്റേണൽ വിജിലൻസ് സ്ക്വാഡും അറിയിച്ചു.
പിആർ/എഎൽപി/760)
- Log in to post comments