Skip to main content

സ്വയം തൊഴില്‍, സ്റ്റാര്‍ട്ട് അപ്പ് വികസന പരിപാടി 15 ന്

സ്വയംതൊഴില്‍ സംരംഭങ്ങളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കുകയും സംരംഭങ്ങള്‍ ആരംഭിക്കാനാവശ്യമായ നടപടിക്രമങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍, സ്റ്റാര്‍ട്ട് അപ്പ് വികസന പരിപാടി മാര്‍ച്ച് 15 ന് സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് മാവേലിക്കര മിനി സിവില്‍ സ്‌റ്റേഷനിലെ മൂന്നാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന  പരിപാടിയിൽ  20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്  https://forms.gle/p81FvUGuHnveebfw8 എന്ന ലിങ്ക് സന്ദർശിക്കുക. ഫോണ്‍: 0479-2344301, 9446765246.
(പിആർ/എഎൽപി/766)

date