Skip to main content

മാലിന്യമുക്ത നവകേരളം പദ്ധതി: ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പുരോഗതി വിലയിരുത്തി

ജില്ലയിലെ മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ വിലയിരുത്തി. മാർച്ച് 30ന് സംസ്ഥാനത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കളക്ടർ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

 

പ്രവർത്തനങ്ങളിൽ പിന്നിൽ നിൽക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് പോകണം. ജില്ലയിലെ മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളെ മറ്റുള്ളവർ മാതൃകയാക്കണം. എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ വ്യാപകമാക്കണമെന്നും രാത്രികാലങ്ങളിലെ പരിശോധനയുടെ എണ്ണം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. 

 

ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ജെ ജോയ്, ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date