Skip to main content

പച്ചമലയാളം കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടാം ബാച്ചിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്കും സാക്ഷരതാമിഷൻ മലയാളം പഠിക്കാൻ അവസരം ഒരുക്കും. ഒരു വർഷം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിൽ ഏപ്രിൽ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്www.literacymissionkerala.org.

പി.എൻ.എക്സ് 1089/2025

date