Skip to main content

രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സ്, ഹയർസെക്കണ്ടറി തുല്യതാ കോഴ്‌സ് 2025-26 പുതിയ ബാച്ചിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. 17 വയസ്സ് പൂർത്തീകരിച്ച ഏഴാം തരം വിജയിച്ചവർക്ക് പത്താംതരം തുല്യത കോഴ്‌സും 22 വയസ്സ് പൂർത്തീകരിച്ചവർക്ക് ഹയർസെക്കണ്ടറി തുല്യതാ കോഴ്‌സും രജിസ്‌ട്രേഷൻ നടത്താം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അഴീക്കോട്, ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലെ പഠിതാക്കൾക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. ഫോൺ:  9495365907

date