Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടുവത്ത് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 2025-26 അധ്യയന വർഷം ഉണ്ടായേക്കാവുന്ന അധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, എം.സി.ആർ.ടി വിഷയങ്ങളിലും ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ്, ഹിസ്റ്ററി വിഷയങ്ങളിലുമാണ് ഒഴിവ്. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ വെള്ളപേപ്പറിൽ തയ്യാറാക്കി ഏപ്രിൽ 15 ന് വൈകിട്ട് അഞ്ചിനകം കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിൽ സമർപ്പിക്കണം. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ ഹോസ്റ്റലിൽ താമസിച്ച് പഠിപ്പിക്കുന്നതിനും അധ്യയന സമയത്തിനു പുറമെയുള്ള സമയങ്ങളിൽ വിദ്യാർഥികളുടെ പഠന-പഠനേതര പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാനും സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാവും. ഫോൺ : 0497 2700357 ഐ.ടി.ഡി.പി കണ്ണൂർ, 0460 2203020 -മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കണ്ണൂർ

date