Skip to main content

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ഏകലവ്യ സ്‌കൂളിലും അധ്യാപക ഒഴിവുകള്‍

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുളള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ 2025-28 അധ്യായന വര്‍ഷത്തില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഇംഗ്ലീഷ്, മലയാളം, ബോട്ടണി, സുവോളജി, ഫിസിക്സ്, മാത്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി,പൊളിറ്റിക്കല്‍ സയന്‍സ്, കെമസിട്രി, ജ്യോഗ്രഫി എച്ച്.എസ്.എസ്.ടി തസ്തികകളിലും, എച്ച്.എസ്.ടി മലയാളം, എം.സി.ആര്‍.ടി, മ്യൂസിക് (സ്പെഷ്യല്‍ ടീച്ചര്‍), എച്ച്.എസ്.ടി നാച്യുറല്‍ സയന്‍സ് തസ്തികകളിലുമാണ് ഒഴിവുകള്‍. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പി.ജി.ടി ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ്, ഹിസ്റ്ററി തസ്തികകളിലും ടി.ജി.ടി ഹിന്ദി, മാത്സ്, മലയാളം, മ്യൂസിക്, പി.ഇ.ടി (ഫീമെയില്‍) തസ്തികകളിലുമാണ് ഒഴിവുകള്‍. മേല്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് പി.എസ്.സി/ യു.പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. സ്ഥാപനത്തില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 15 നു മുമ്പായി  പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി. അട്ടപ്പാടി അഗളി (പി.ഒ.) പാലക്കാട് - 678581 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവിന് മുന്‍ഗണന ലഭിക്കും. ഒരു അപേക്ഷയില്‍ ഒന്നില്‍ കൂടുതല്‍ തസ്തിക രേഖപ്പെടുത്തുവാന്‍ പാടുള്ളതല്ല.   കൂടുതല്‍ വിവരങ്ങള്‍ 04924-254382, 253347 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.

date