Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്‍ കീഴില്‍ കുഴല്‍മന്ദം ശിശുവികസനപദ്ധതി ഓഫീസ് ഉപയോഗത്തിനായി ടാക്‌സി പെര്‍മിറ്റുള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ളതുമായ ജീപ്പ്/കാര്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുവാന്‍ കഴിവുള്ള വക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. പ്രതിമാസം 800 കി. മീറ്ററിന് പരാവധി ഇരൂപതിനായിരം രൂപ മാത്രം എന്ന നിബന്ധനയ്ക്ക് വിധേയമായിരിക്കേണ്ടതും വാഹനത്തിന് ടാക്സി പെര്‍മിറ്റ് ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതുമാണ്.
ടെണ്ടര്‍ ഫോമുകള്‍ മാര്‍ച്ച് 24ന് ഉച്ചയ്ക്ക് 12.30 വരെ ലഭിക്കും. ടെണ്ടറുകള്‍ മാര്‍ച്ച് 24 ന് ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ടെണ്ടര്‍ തുറക്കുമെന്ന് ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :04922-295232.
date
- Log in to post comments