Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പാല്‍ന സ്ട്രീമിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ കാവുണ്ടിക്കല്‍ അങ്കണവാടി കം ക്രഷിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സന്നദ്ധതയുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അഗളി പഞ്ചായത്തിലെ കള്ളമല സെക്ടറില്‍ പതിനൊന്നാം വാര്‍ഡിലാണ് അങ്കണവാടി. ക്വട്ടേഷനുകള്‍ മാര്‍ച്ച് 14 ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷനുകള്‍ തുറക്കുമെന്നും അട്ടപ്പാടി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04924 254234.
date
- Log in to post comments