*ബാങ്കേഴ്സ് മീറ്റ് 15 ന്*
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആൻഡ് ആക്സലേറ്റിംഗ് എം.എസ്.എം.ഇ പെർഫോർമൻസ് പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി സപ്ത റിസോർട്ട് ആൻഡ് സ്പായിൽ മാർച്ച് 15 രാവിലെ 10 ന് ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ സാമ്പത്തികസാക്ഷരത വർദ്ധിപ്പിക്കുക,സാമ്പത്തിക സേവന വിവരങ്ങൾ നൽകുക, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് എം.എസ്.എം.ഇകൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് ബാങ്കേഴ്സ് മീറ്റിന്റെ ലക്ഷ്യം. നിലവിൽ ഉദ്യം രജിസ്ട്രേഷനോടെ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കുംപുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ബാങ്കേഴ്സ് മീറ്റിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഇന്ന് (മാർച്ച് 12) വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ഫോൺ 04936 202485
- Log in to post comments