Skip to main content

വളവന്നൂർ പഞ്ചായത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെൻറ് സ്‌ക്വാഡ് പരിശോധന നടത്തി

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വളവന്നൂർ  ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ വളവന്നൂരിലെ ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, അൻസാറുൽ ഹുദ കാന്റീൻ, വളവന്നൂർ ടൗണിലെ അതിഥി തൊഴിലാളികളെ താമസിപ്പിച്ച ക്വാർട്ടേഴ്‌സ്, അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയ സ്വകാര്യ സ്ഥലങ്ങൾ എന്നിവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വളവന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്  നിർദ്ദേശം നൽകി. പരിശോധനക്ക് ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ ഇ പ്രദീപൻ, കെ പി അനിൽ കുമാർ, കെ സിറാജ്ജുദ്ധീൻ, ജയപ്രകാശ്, വളവന്നൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആസിഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

date