Skip to main content
ഭിന്നശേഷിക്കാര്‍ക്കുളള സ്‌കൂട്ടര്‍ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് എബ്രഹാം  നിര്‍വഹിക്കുന്നു  (പിഎന്‍പി 616/25)

സ്‌കൂട്ടര്‍ വിതരണം നടത്തി

        ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു. പ്രകാശധാര സ്‌പെഷ്യല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്   ബീന പ്രഭ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സി.കെ.ലതാകുമാരി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ലേഖാ സുരേഷ് , അംഗം ജെസി അലക്‌സ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജെ ഷംലാ ബീഗം, ജൂനിയര്‍ സൂപ്രണ്ട് എ.ഷിബില്‍, മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് മെട്രോപോളിറ്റന്‍ എച്ച്.ജി ഡോ.എബ്രഹാം മാര്‍ സെറാഫിം തിരുമേനി, പ്രകാശധാര സ്‌പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാ. റോയി സൈമണ്‍  എന്നിവര്‍ പങ്കെടുത്തു.
 

date