Post Category
അപേക്ഷ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 18ന് വൈകിട്ട് നാലിനുമുമ്പ് തിരുവല്ലയിലെ സമഗ്ര ശിക്ഷാകേരളം ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ രജിസ്‌റ്റേര്‍ഡ് തപാല്‍ മുഖേനയോ ഇ-മെയില്‍ വഴിയോ നേരിട്ടോ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം അപേക്ഷിക്കണം. അപേക്ഷാ ഫോം https://dpossapta.blogspot.com ബ്ലോഗില്‍ ലഭിക്കും. ഫോണ്‍ : 0469 2600167. ഇ-മെയില്‍ : ssapta03@gmail.com
date
- Log in to post comments