Post Category
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നീറ്റ് 2025 പരീക്ഷ പരിശീലനം നൽകുന്നതിനായി മണിക്കൂറിന് 500 രൂപ നിരക്ക് ഓണറേറിയം വ്യവസ്ഥയിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയും നീറ്റ് പരീക്ഷ പരിശീലനത്തിൽ പ്രാവീണ്യവും ഉള്ളവർക്ക് petctvm@gmail.com എന്ന മെയിൽ ഐഡിയിൽ മാർച്ച് 14 വരെ ബയോഡാറ്റ/ റെസ്യുമേ സമർപ്പിക്കാം. ഫോൺ: 9048058810.
പി.എൻ.എക്സ് 1094/2025
date
- Log in to post comments