Skip to main content

തൊഴിൽമേള 15ന്

 കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ മാർച്ച് 15ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള നടത്തും. പത്ത്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ. തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കുമായി 9495999688 എന്ന നമ്പറിൽ ബന്ധപ്പെടണം.

date