Post Category
ട്രാൻസ്ജെൻഡർ ഫെസ്റ്റ്: പേരു നൽകണം
മാർച്ച് 16,17 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ട്രാൻസ്ജെൻഡർ ഫെസ്റ്റിൽ (ഗ്രൂപ് ഇനം, വ്യക്തിഗത ഇനം) പങ്കെടുക്കാൻ താൽപര്യമുള്ള ട്രാൻസ്ജെൻഡർ ഐ.ഡി. കാർഡുള്ളവർ മാർച്ച് 12-ന് വൈകീട്ട് അഞ്ചിനു മുൻപായി ജില്ലാ സാമൂഹ്യനീതി ഓഫീസിൽ പേരു രജിസ്റ്റർ ചെയ്യണം. ജില്ലയിൽ നിന്ന് ഫെസ്റ്റ് കാണാൻ പോകാനുദ്ദേശിക്കുന്നവർ പ്രീ രജിസ്ട്രേഷൻ നടത്തുന്നതിനായി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 0481 2563980.
date
- Log in to post comments