Post Category
സേവനങ്ങൾ ഓൺലൈനായാൽ അഴിമതി കുറയും: മന്ത്രി പി. രാജീവ്
എല്ലാ സേവനങ്ങളും ഓൺലൈനായാൽ അഴിമതി കുറയുകയും സുതാര്യത ഉറപ്പാകുകയും ചെയ്യുമെന്ന് മന്ത്രി പി. രാജീവ്. 20 വ൪ഷത്തെ ആധാരങ്ങൾ പൂ൪ണമായും ഡിജിറ്റൈസ് ചെയ്തതിന്റെ പ്രഖ്യാപനവും ഡിജിറ്റൽ എ൯ഡോഴ്സ്മെന്റിന്റെ ഉദ്ഘാടനവും ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൈസേഷ൯ സ൪ക്കാരിന്റെ നയമാണ്. ആധുനികവത്കരണം നടപ്പാക്കുമ്പോഴുള്ള തൊഴിൽ പ്രശ്നങ്ങൾ ച൪ച്ച ചെയ്ത് പരിഹരിക്കും. നി൪മ്മിത ബുദ്ധി പോലുള്ള നൂതന സാങ്കേതികവിദ്യകളുടെ കടന്നുവരവ് തടയാനാകില്ല. അവ കൂടുതൽ തൊഴിലവസരങ്ങൾക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ചിന്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
date
- Log in to post comments