Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: സംഘാടക സമിതി യോഗം മാര്‍ച്ച് 29ന്

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21 മുതല്‍ മെയ് 23വരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം മാര്‍ച്ച് 29ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ഇ.എം.എസ് ഹാളില്‍ ചേരും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ സന്നിഹിതനായിരിക്കും.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ജില്ലയില്‍ മെയ് 17 മുതല്‍ 23വരെ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കും.

ഏപ്രില്‍ 21ന് കാസര്‍കോഡ് സംസ്ഥാനതല ഉദ്ഘാടന സമ്മേളനവും മെയ് 23ന് തിരുവനന്തപുരത്ത് സംസ്ഥാനതല സമാപന സമ്മേളനവും നടത്താനാണ് തീരുമാനം.

date