Skip to main content
ബാലുശ്ശേരി  ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  എംഎൽഎ  കെ എം സച്ചിൻ ദേവിന്റ അധ്യക്ഷതയിൽ നടത്തിയ ബാലുശ്ശേരി നിയോജക മണ്ഡലം പട്ടയ അസംബ്ലി

ബാലുശ്ശേരി നിയോജക മണ്ഡലം പട്ടയ അസംബ്ലി ചേർന്നു

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി കെ എം സച്ചിൻ ദേവ് എംഎൽഎയുടെ അധ്യക്ഷതയിൽ ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്നു.  കാന്തലാട്, കോട്ടൂർ, കൂരാച്ചുണ്ട്, ഉള്ളിയേരി, അത്തോളി, നടുവണ്ണൂർ തുടങ്ങിയ വില്ലേജിലെ പട്ടയ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണാനും തുടർ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

കോട്ടൂർ വില്ലേജിലെ കുന്നാരം വള്ളി ലക്ഷം വീട് ഉന്നതി, നടുവണ്ണൂർ വില്ലേജിൽ കുറ്റിയുള്ളതിൽ, വില്ലുനിമല, പാറക്കൽ മീത്തൽ ഉന്നതി, കാന്തലാട് ഒറങ്കൊക്കുന്നു ഉന്നതി, മണ്ഡോപാറ ഉന്നതി, തലയാട് ഉന്നതി, ഉള്ളിയേരി ആരുമ്പമല, കൂരാച്ചുണ്ട് കല്ലാനോട് നാലുസെന്റ് ഉന്നതി എന്നിവിടങ്ങളിലെ പട്ടയ പ്രശ്നങ്ങൾക്കും പരിഹാരം കാണും.

ഭൂരേഖ തഹസീൽദാർ  സി സുബൈർ, ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ കെ അമ്മദ്, രൂപലേഖ കൊമ്പിലാട്,  വി എം കുട്ടികൃഷ്ണൻ, സി അജിത, ടി പി ദാമോദരൻ, സി എച്ച് സുരേഷ്, ഇന്ദിര ഏറാടിയിൽ, വില്ലേജ് ഓഫീസർമാർ, തദ്ദേശ സ്വയം ഭരണ വകുപ്പ്  ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date