സൈബര്‍ ലോകത്തെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് അറിയാം
എന്താണ് വിഷിങ് തട്ടിപ്പ്
ഫോണ്‍ കോളുകളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട്, സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തി പണം തട്ടുന്ന രീതി.
വിഷിങ് തട്ടിപ്പ് / തട്ടിപ്പുകാര്‍
വിഷിങ് സ്‌കാം അല്ലെങ്കില്‍ വോയിസ് ഫിഷിങ് എന്നിങ്ങനെ അറിയപ്പെടുന്ന വിഷിങ് തട്ടിപ്പ് ഫോണ്‍ കോളുകള്‍, വോയ്സ് മെസേജുകള്‍ അല്ലെങ്കില്‍ സമാനമായ ശബ്ദ ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഒരു തരം സൈബര്‍ തട്ടിപ്പ് രീതിയാണ്. ഇവിടെ തട്ടിപ്പുകാര്‍ ബാങ്ക് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, അല്ലെങ്കില്‍ മറ്റ് വിശ്വസനീയ വ്യക്തികളാണെന്ന് നടിച്ച് വ്യക്തിഗത വിവരങ്ങള്‍, പാസ്‌വേഡുകള്‍, അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ചോര്‍ത്തുന്നു. ഇരകളെ ആശയക്കുഴപ്പത്തിലാക്കാനും വേഗത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നു.
വിഷിങ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍
വിഷിങ് തട്ടിപ്പ് തടയാന്‍ അപരിചിത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യുക, സ്വകാര്യ വിവരങ്ങള്‍ ഫോണില്‍ പങ്കുവയ്ക്കാതിരിക്കുക, സംശയം തോന്നിയാല്‍ കോള്‍ വിച്ഛേദിക്കുക. ജാഗ്രതയാണ് തട്ടിപ്പിനെതിരെയുളള മികച്ച പ്രതിരോധം.
- Log in to post comments