Skip to main content

ലിറ്റില്‍ കൈറ്റ്സ് ജില്ലാതല മികവുത്സവം സമാപിച്ചു

ജില്ലയിലെ ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ ജില്ലാതല മികവുത്സവം റോബോട്ടിക്സ് ആന്‍ഡ് ആനിമേഷന്‍ ഫെസ്റ്റ് സമാപിച്ചു. മുണ്ടേരി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയുടെ അനുമോദന സദസ്സ് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ സാങ്കേതിക മികവുകള്‍ ലോകോത്തരമാണെന്ന് മന്ത്രി പറഞ്ഞു. പരിപാടിയില്‍ കുട്ടികള്‍ നിര്‍മിച്ച റോബോട്ടിക്സ് സംവിധാനങ്ങളും ആനിമേഷന്‍ വീഡിയോകളും പ്രദര്‍ശിപ്പിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.എസ്. ബിജേഷ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. നിര്‍മല, മുണ്ടേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. മനോജ്കുമാര്‍, ഹെഡ്മിസ്ട്രസ് റംലത്ത് ബീവി, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ അടുത്തില, വേണു മാസ്റ്റര്‍, കൈറ്റ് മാസ്റ്റര്‍ പരിശീലകരായ കെ. ജലീല്‍, ടി. രജിത്, കെ.എം. മക്ബൂല്‍, വി. ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൈറ്റ് സി ഇ ഒ കെ.അന്‍വര്‍ സാദത്ത് ഓണ്‍ലൈനായി കുട്ടികളെ അഭിസംബോധന ചെയ്തു. കൈറ്റ് കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നടത്തുന്ന ഓണ്‍ലൈന്‍ മെഗാ ക്വിസിന്റെ ഗ്രാന്റ് ഫിനാലെയും ഇതോടൊപ്പം നടന്നു.

date