Skip to main content

ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍- പ്രായോഗിക പരീക്ഷ നാളെ 

കോഴിക്കോട് ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നം.662/2021) തസ്തികയുടെ പ്രായോഗിക പരീക്ഷ നാളെ (എപ്രില്‍ മൂന്ന്)  ആലപ്പുഴ ജില്ലയിലെ ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപം, ആലപ്പുഴ കേന്ദ്രത്തില്‍  നടത്താന്‍ കേരള പി എസ് സി  തീരുമാനിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ രേഖകളുമായി രാവിലെ ഏഴ്  മണിക്ക് ടെസ്റ്റ് കേന്ദ്രത്തില്‍ എത്തണം.  പ്രായോഗിക പരീക്ഷ പാസാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം തന്നെ പ്രമാണ പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു

date