Skip to main content

ടെന്‍ഡര്‍  

 
തൊടുപുഴ ജില്ലാ ആശുപത്രിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. കിടപ്പുരോഗികള്‍ക്ക് വൈറ്റ് ബ്രെഡ് വിതരണം നടത്തുക , ആശുപത്രിയിലെ അഴുക്കുതുണികള്‍  പവര്‍ ലോണ്‍ട്രിയില്‍ അലക്കി വൃത്തിയാക്കുക എന്നിവയ്ക്കാണ് മുദ്രവെച്ച ദര്‍ഘാസുകള്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്ഷണിച്ചിട്ടുള്ളത്.  ടെന്‍ഡര്‍ ഫോമുകള്‍ ഏപ്രില്‍ 11 ന് വൈകുന്നേരം 3.30 വരെ ജില്ലാ ആശുപത്രിയില്‍   ലഭിക്കും. ഏപ്രില്‍ 15 ന് വൈകുന്നേരം 3 മണി വരെ ഫോമുകള്‍ സ്വീകരിക്കുകയും അന്നേദിവസം 3.30 ന്  തുറക്കുകയും ചെയ്യും. 2025 മെയ് ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 - വരെയോ  സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റുകാലയളവിലേക്കോ ആണ് ഭക്ഷ്യ സാധനങ്ങള്‍ വിതരണം നടത്തേണ്ടത്.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 04862 222630.

 

date