Post Category
അപേക്ഷ ക്ഷണിച്ചു
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2025 - 26 വര്‍ഷത്തില്‍ നടത്തുന്ന എം.എഫ്.എസ്.സി (9 വിഷയം), എം.എസ് .സി ( 12 വിഷയം ), എല്‍.എല്‍.എം. എം.ബി.എ. എം.ടെക് (6 വിഷയം), പി.എച്ച് .ഡി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. നാല് ഫാക്കല്‍റ്റികളുടെ കീഴിലാണ് പി എച്ച് ഡി നടത്തുന്നത്.
എല്ലാ ബിരുദാനന്തര ബിരുദ കോഴ്സുകളിലും രണ്ടു എന്‍.ആര്. ഐ (NRI) സീറ്റുകള്‍ വീതം ഉണ്ട്. ഈ ക്വാട്ടയില്‍ അപേക്ഷിക്കുന്നവരും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്പ്പിക്കേണ്ടതാണെന്നരജിസട്രാര് അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 21.ഫോണ്‍: 0484-2275032, admissions@kufos.ac.in
date
- Log in to post comments