Skip to main content

ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു

എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എൻ.എസ്.എസ്. വോളന്റിയർമാർ സംഘടിപ്പിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ യൂണിറ്റ് തല ഉദ്ഘാടനം ഐ.ബി സതീഷ് എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എം.ബി. സ്മിതാമോൾ സ്വാഗതം ആശംസിച്ചു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ. അൻസർ മുഖ്യപ്രഭാഷണവും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.എൽ. ഷിബു ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തി. കാമ്പയിനിൽ മുന്നൂറോളം വിദ്യാർഥിനികൾ പങ്കെടുത്തു. കാമ്പയിന്റെ ഭാഗമായി വോളന്റിയർമാർ പൂജപ്പുരയിൽ മനുഷ്യച്ചങ്ങല തീർത്തു.

പി.എൻ.എക്സ് 1438/2025

date