Skip to main content

സമ്മർ ക്യാമ്പുമായി അസാപ് കേരള

ടെക്‌നോളജിയുടെ പുതുലോകം തേടിയുള്ള സമ്മർ ക്യാമ്പുമായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള. പുത്തൻ പുതിയ സാങ്കേതികവിദ്യകളിൽ കുട്ടികളുടെ പരിചയസമ്പത്ത് വർധിപ്പിക്കാൻ  ലക്ഷ്യമിടുന്ന ഈ അഞ്ചുദിന സമ്മർ ക്യാമ്പ് Summer Quest 2.0’ എല്ലാ ജില്ലകളിലുമുള്ള അസാപ് സെന്ററുകളിൽ വച്ചായിരിക്കും  സംഘടിപ്പിക്കുക. പരിമിതമായ സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. താല്പര്യമുള്ളവർ http://tiny.cc/summerquest എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ  ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്  +919495999623, +919495999709 എന്നീ  നമ്പറുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്സ് 1445/2025

date