Post Category
ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആർ എ എം പി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ടൂ വീലർ സർവീസ് ആൻഡ് മെയിൻ്റനൻസ് എന്ന വിഷയത്തിൽ ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. ചുങ്കം കേരള സ്റ്റേറ്റ് കയർ മെഷീൻ മാനുഫാക്ച്ചറിങ് കമ്പനി ഹാളിൽ നടന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ ഉദ്ഘാടനം ചെയ്തു. ക്ലാസുകളിൽ 70 സംരംഭകർ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗൗതം യോഗീശ്വർ അധ്യക്ഷനായി. മാനേജർമാരായ എസ് ശശികുമാർ, ബി സുജാത, അസിസ്റ്റൻ്റ് ഡിസ്ട്രീക്ട് ഇൻഡസ്ട്രീസ് ഓഫീസർ എം ബി ഷെഫിൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments