മാലിന്യ മുക്ത പ്രഖ്യാപനവുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്
ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത വിളംബര ജാഥയും മാലിന്യ മുക്ത പ്രഖ്യാപനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിന ഷാജു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ മികച്ച പഞ്ചായത്തായി മാടക്കത്തറ പഞ്ചായത്തിനെ തിരഞ്ഞെടുത്തു.
നവകേരളം ജനകീയ ക്യാംപയിനോടനുബന്ധിച്ച് മികച്ച പഞ്ചായത്ത്, മികച്ച സര്‍ക്കാര്‍ സ്ഥാപനം, മികച്ച സ്വകാര്യ സ്ഥാപനം, മികച്ച വ്യാപാര സ്ഥാപനം, മികച്ച പൊതുയിടം, മികച്ച ഹരിത വായനശാല, മികച്ച ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം, മികച്ച റസിഡന്‍സ് അസോസിയേഷന്‍ എന്നീ വിഭാഗങ്ങളില്‍ വിജയികളെ തിരഞ്ഞെടുത്തു. മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളില്‍ നിന്നും ലഭിച്ച നാമനിര്‍ദ്ദേശങ്ങളുടെ ബ്ലോക്ക്തല ഫീല്‍ഡ് പരിശോധന, പഞ്ചായത്തുകളുടെ അവതരണം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ നിശ്ചയിച്ചത്. മികച്ച പഞ്ചായത്തിനും വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
മടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനന്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ പദ്ധതികളുടെ കോഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments