Skip to main content

മഴക്കാല രോഗ പ്രതിരോധം: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്  പ്രവർത്തനം ഊർജിതമാക്കും

മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്  പ്രവർത്തനം ഊർജിതമാക്കും. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ  അധ്യക്ഷതയില്‍ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. 

മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി എന്നിവയുടെ ഹോട്ട്‌ സ്പോട്ടുകള്‍, രോഗപ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. ആരോഗ്യ ജാഗ്രത കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തന രൂപരേഖയും യോഗം ചര്‍ച്ച ചെയ്തു. 

ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ രാജേന്ദ്രന്‍, അഡീ. ഡിഎംഒ  ഡോ എ ടി മനോജ്, തദ്ദേശസ്വയംഭരണം, വാട്ടര്‍ അതോറിറ്റി, മൈക്രോബയോളജി വിഭാഗം,  മെഡിക്കല്‍ കോളേജ്, കൃഷി,  ശുചിത്വ മിഷന്‍, പൊതുമരാമത്ത്, കുടുംബശ്രീ, ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ്, വനിതാ ശിശു വികസനം, ആയുഷ്, വിദ്യഭ്യാസം, ഐ സി ഡി എസ്, ഭക്ഷ്യ സുരക്ഷ  തുടങ്ങിയ  അനുബന്ധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

date