Skip to main content

തസ്തിക ഒഴിവ്

 ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട.് ഫിസിക്്സിൽ രണ്ടാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും ഇന്ത്യാ ഗവൺമെന്റ് ആണവോർജ്ജ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വർഷത്തെ റേഡിയോളജിക്കൽ ഫിസിക്സ് പരിശീലനം  പൂർത്തിയാക്കുകയും ചെയ്തവർക്ക് അപേക്ഷിക്കാം. കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള റേഡിയേഷൻ ഫിസിക്സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നല്കുന്ന മൂന്നാഴ്ചത്തെ ആർ.എസ്.ഒ. ലെവൽ-3 സർട്ടിഫിക്കറ്റ്,  മണിപ്പാൽ അക്കാദമിയുടെ മെഡിക്കൽ റേഡിയേഷൻ ഫിസിക്സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നൽകുന്ന മൂന്നാഴ്ചത്തെ ആർ.എസ്.ഒ. ലെവൽ-3 സർട്ടിഫിക്കറ്റ്, അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മെഡിക്കൽ ഫിസിക്സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നല്കുന്ന ആർ.എസ്.ഒ. ലെവൽ-3 സർട്ടിഫിക്കറ്റ് എന്നിവ തത്തുല്യയോഗ്യതകളാണ്. നിശ്ചിത യോഗ്യതയുള്ള വർ അതത് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയെമന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 11-നകം പേര് രജിസ്റ്റർ ചെയ്യണം.

date