Skip to main content
സ്റ്റുഡന്റ് സേവിങ്സ് സ്കീമിൽ മികച്ച പ്രവർത്തനം നടത്തിയ മാണിയൂർ രാധാകൃഷ്ണ എ യു പി സ്കൂളിനുള്ള കുട്ടി ലൈബ്രറിയുടെ താക്കോൽ ദാനം കലക്ടർ അരുൺ കെ വിജയൻ നിർവഹിക്കുന്നു

കുട്ടി ലൈബ്രറി വിതരണ ഉദ്ഘാടനം

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് നടപ്പിലാക്കുന്ന സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീമില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സ്‌കൂളുകള്‍ക്കുള്ള കുട്ടി ലൈബ്രറി വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാണിയൂര്‍ രാധാകൃഷ്ണ എ യു പി സ്‌കൂള്‍, ബര്‍ണശ്ശേരി സെന്റ് പീറ്റേഴ്‌സ് എല്‍ പി സ്‌കൂള്‍  എന്നീ സ്‌കൂളുകള്‍ക്കാണ് സമ്മാനാര്‍ഹരായത്. ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി ജയേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ ദിനേഷ് കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date