Post Category
ഗതാഗത നിയന്ത്രണം
മുത്താറിപ്പീടിക - ചെറുവാഞ്ചേരി റോഡില്‍ മഞ്ഞകാഞ്ഞിരത്ത് കലുങ്ക് നിര്‍മാണവും എംഎസ്എസ് പ്രവൃത്തിയും നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. പാനൂര്‍ - മുത്താറിപ്പീടിക -വരപ്ര -മഞ്ഞകാഞ്ഞിരം വള്ള്യായി - മരപ്പാലം വഴി കൂത്തുപറമ്പിലേക്ക് പോവുന്ന ബസുകള്‍ പാനൂര്‍ -മുത്താറിപ്പീടിക - കല്ലറക്കല്‍ പള്ളി - വള്ള്യായി - മരപ്പാലം വഴി പോകണം. പാനൂര്‍ - ചെണ്ടയാട് റൂട്ടില്‍ പാടാന്‍ താഴെ വരെ പോവുന്ന ബസുകള്‍ ചെണ്ടയാട് ജംഗ്ഷനില്‍ നിര്‍ത്തിയിടേണ്ടതാണ്. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡുകള്‍ ഉപയോഗിക്കണമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments