Skip to main content

അറിയിപ്പുകൾ

പാര്‍ക്കിന്‍സണ്‍സ് രോഗ നിര്‍ണയ ക്യാമ്പ്*

 

പാര്‍ക്കിന്‍സണ്‍സ് രോഗ ദിനാചരണവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ മാര്‍ച്ച് 11വരെ സ്‌ക്രീനിങ് ക്യാമ്പ് നടക്കുന്നു. രോഗനിര്‍ണയം നടത്തിയവരില്‍ ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. 

ഫോണ്‍ -7592003565

 

*അഭിമുഖം*

 

ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്കാലിക റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 15 ന് രാവിലെ 10 ന് അസല്‍ രേഖകളും പകര്‍പ്പും സഹിതം ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

പ്രായപരിധി 18 വയസ് മുതല്‍ 41വരെ. 

യോഗ്യത - സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) അല്ലെങ്കില്‍ നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ് (ഹോമിയോ) 

ഫോണ്‍: 0484- 2955687. 

 

*സമ്മര്‍ ക്യാമ്പ്*

 

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. എഐ ഡ്രൈവണ്‍ ഐഒടി ആന്റ് റോബോട്ടിക്‌സ്, എഐ ആന്റ് മെഷീന്‍ ലേണിംഗ് തുടങ്ങിയവയില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ഏപ്രില്‍ 21 ന് ആരംഭിക്കും. ഫോണ്‍- 0484 2985252.

 

*ഖാദി റിബേറ്റ്*

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഏപ്രില്‍ 19 വരെയുള്ള വില്‍പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള അംഗീകൃത വില്‍പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കാക്കനാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പായിപ്ര, മലയിടംതുരുത്ത്, പഴന്തോട്ടം, മൂക്കന്നൂര്‍, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ നിന്നും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

 

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

കേരള ഹൈക്കോടതിയില്‍ വിവിധ ആവശ്യങ്ങളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.

 

16 ഇനം സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഏപ്രില്‍ 11-ന് ഉച്ചയ്ക്ക് ശേഷം 2.30 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. 

ചെടികള്‍ വിതരണം ചെയ്യുന്നതിന് ഏപ്രില്‍ 10 ഉച്ചയ്ക്ക് ശേഷം 2. 30 വരെ ക്വട്ടേഷന്‍ നല്‍കാം.

സ്റ്റേഷനറി സാധനങ്ങളുടെ വിതരണത്തിന് ഏപ്രില്‍ 10 ഉച്ചയ്ക്ക് ശേഷം 2. 30 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

ഫോണ്‍: 0484-2562041

date