Post Category
കൊല്ലം താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
കൊല്ലം താലൂക്ക് വികസന സമിതി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ കുരീപ്പുഴ യഹിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വില നിലവാരം ഏകീകരിക്കാനും ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിനെതിരെ കര്‍ശന പരിശോധന വേണമെന്നും യോഗം ആവശ്യപ്പെട്ടു. കൊല്ലം കോര്‍പ്പറേഷനിലെ ഓട വൃത്തിയാക്കല്‍, ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങള്‍, റോഡ് സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഡെപ്യുട്ടി തഹസില്‍ദാര്‍ ഷേര്‍ളി രാജപ്പന്‍, എബ്രഹാം സാമുവല്‍, പാറയ്ക്കല്‍ നിസാമുദ്ദീന്‍, എന്‍ എസ് വിജയന്‍, എം.സിറാജുദ്ദീന്‍, തടത്തിവിള രാധാകൃഷ്ണന്‍, പോള്‍ ഫെര്‍ണാണ്ടസ്, ജി ഗോപകുമാര്‍, കല്ലില്‍ സോമന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, താലൂക്ക് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
date
- Log in to post comments