Skip to main content

ഇടുക്കിയില്‍ വിഷു വിപണന മേള 10 മുതൽ 

 

 

ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വിഷുവിനോടനുബന്ധിച്ചുള്ള ജില്ലാതല വിപണന മേള ഏപ്രില്‍ 10 മുതല്‍ 13 വരെ നെടുങ്കണ്ടം എല്‍.ഐ.സി ഏജന്റ്സ് സഹകരണ സംഘം ബില്‍ഡിംഗില്‍ നടക്കും. രാവിലെ 10.30 ന് എം.എം. മണി എം.എല്‍.എ മേള ഉത്ഘാടനം ചെയ്യും. 

 

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ മേളയെക്കുറിച്ച് വിശദീകരിക്കും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും. 

 

പ്രാദേശികമായി ഉത്പാദിപ്പിച്ച കലര്‍പ്പില്ലാത്ത കാര്‍ഷിക, കാര്‍ഷികേതര ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന ഈ മേള കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വിപണനത്തിനുള്ള പാതയും തുറക്കുന്നു.

 

date