Skip to main content

മത്സ്യത്തൊഴിലാളികൾക്ക് ഇരുചക്രവാഹനവും ഐസ് ബോക്‌സും വിതരണം ചെയ്തു

എറിയാട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികൾക്ക് ഇരുചക്രവാഹനവും ഐസ് ബോക്‌സും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ ഉദ്ഘാടനം നിർവഹിച്ചു.  

പതിനൊന്ന് മത്സ്യ തൊഴിലാളികൾക്കാണ് ഇരുചക്രവാഹനവും ഐസ് ബോക്‌സും വിതരണം ചെയ്തത്. പദ്ധതിക്കായി 8,80,000 രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ അസീം, പഞ്ചായത്തംഗങ്ങളായ അംബിക ദേവി, സാറാബി ഉമ്മർ, പി.കെ മുഹമ്മദ്, കെ.എം സാദത്ത്, ഫിഷറീസ് ഓഫീസർ പി.എം അൻസിൽ, മത്സ്യ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

date