Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലേക്ക് 2025 മെയ് 1 മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും എത്തിച്ചുതരുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 22 വൈകിട്ട് 3 മണി. അന്നേ ദിവസം വൈകിട്ട് 3.30 മണിക്ക് ക്വട്ടേഷൻ  നൽകിയവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ക്വട്ടേഷൻ തുറക്കും. പ്രസ്തുത ദിവസം ഏതെങ്കിലും കാരണങ്ങളാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മുകളിലെ നിബന്ധനകൾക്ക് വിധേയമായി വൈകിട്ട് 3.30 മണിക്ക് ക്വട്ടേഷൻ തുറക്കുന്നതായിരിക്കും. മറ്റ് വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുമായി നേരിട്ട് ബന്ധപ്പെടാം.

പി.എൻ.എക്സ് 1558/2025

date