അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു
കേന്ദ്രസർക്കാരിൻ്റെ നശാമുക്ത് ഭാരത് അഭിയാൻ ലഹരി വിമുക്ത പരിശീലന പരിപാടിക്കായി ട്രെയിനർമാരെ എറണാകുളം ജില്ലക്ക് വേണ്ടി തെരഞ്ഞെടുക്കുന്നു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഏപ്രിൽ 16നകം വിളിക്കുക. പ്രോഗ്രാം കോർഡിനേറ്റർ ഫോൺ- 8547724045.
ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേഷൻ
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ തിരുവനന്തപുരം ആറ്റിങ്ങലിലെ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് സർട്ടിഫിക്കറ്റോടു കൂടി ഒരുവർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പോടുകൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് +2 കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ- 7994926081
ദക്ഷിണ നാവിക കമാൻഡിന്റെ ആഭിമുഖ്യത്തില്‍ സമ്പർക്ക പരിപാടി
ദക്ഷിണ നാവിക കമാൻഡിന്റെ ആഭിമുഖ്യത്തില്‍ നേവൽ വിധവകൾ / നാവിക സേനയില്‍നിന്നും വിരമിച്ച വിമുക്ത ഭടന്മാർ എന്നിവര്‍ക്കായി സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24- ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ കാക്കനാട് സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടി നടക്കും.
ജില്ലയിലെ എല്ലാ നാവികസേനാ വിധവകൾക്കും / വിമുക്തഭടന്മാർക്കും ഏറ്റവും പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധത്തിനും പരാതി പരിഹാരത്തിനും പെൻഷനുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും അവസരം ലഭിക്കും.
സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ട്രെയിനിംഗ് തുടങ്ങിയ ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്രീ സ്കൂൾ ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം
അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം.
- Log in to post comments