Skip to main content

പോഷക ചെറുധാന്യ പ്രദർശന വിപണന മേള ആരംഭിച്ചു

എറണാകുളം ജില്ലാ പഞ്ചായത്തും ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പോഷക ചെറു ധാന്യ പ്രദർശന വിപണനമേള ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.

 

ചെറു ധാന്യങ്ങളുടെ വിപുലമായ ശേഖരമാണ് പ്രദർശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. 30 മുതൽ 40 ശതമാനം വരെ സബ്സിഡിയോടുകൂടിയാണ് വിപണന മേള നടക്കുന്നത്.

 

പ്രദർശനമേളയോടനുബന്ധിച്ച് തൃക്കാക്കര ഭാരത മാതാ കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ വിദ്യാർത്ഥികൾ കാർഷിക മേഖലയുമായി ബന്ധപെ പ്പെട്ട നൃത്തശിൽപ്പം അവതരിപ്പിച്ചു.

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , അംഗങ്ങളായ ഷാരോൺ പനക്കൽ , ലിസി അലക്സ്‌, സെക്രട്ടറി പി. എം. ഷെഫീക്, ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ കെ. . യൂസഫ് ,എം. എം. അബ്ബാസ്, പോൾ രാജ് എന്നിവർ പങ്കെടുത്തു.

date