Post Category
ഹോക്കി പരിശീലന ക്യാമ്പിന് തുടക്കം
കൊല്ലം ഹോക്കിയും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലും ഐ.ആര്‍.ഇയും സംയുക്തവുമായി സംഘടിപ്പിച്ച വേനല്‍ക്കാല ഹോക്കി പരിശീലന ക്യാമ്പിന് ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ തുടക്കമായി. സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനവും സൗജന്യ ഹോക്കി സ്റ്റിക്ക്, ജഴ്‌സി വിതരണവും ചവറ ഐ.ആര്‍.ഇ ജനറല്‍ മാനേജര്‍ എന്‍.എസ് അജിത് നിര്‍വഹിച്ചു. കൊല്ലം ഹോക്കി പ്രസിഡന്റ് ജി. രാധാകൃഷ്ണപിള്ള അധ്യക്ഷനായി. സെക്രട്ടറി ഡോ. എം.ജെ മനോജ്, വൈസ് പ്രസിഡന്റ് ഡോ. രമണി കൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം രാധാകൃഷ്ണന്‍, ഡോ. ഇന്നസന്റ് ബോസ്, ഐ.ആര്‍.ഇ ചീഫ് മാനേജര്‍ ഭക്തിദര്‍ശന്‍, ഡെപ്യൂട്ടി മാനേജര്‍ അജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments