Skip to main content

അറിയിപ്പുകൾ

അപേക്ഷ 

ക്ഷണിച്ചു*

 

അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ, കറുകുറ്റി പഞ്ചായത്ത് 13-ാം വാർഡിലെ 94-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വാർഡിൽ സ്ഥിര താമസക്കാരായ 18 നും 35നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകൾ ഏപ്രിൽ 24ന് വൈകിട്ട് 5 വരെ അങ്കമാലി ബ്ലോക്ക് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.

 

 

വിഷു-ഈസ്റ്റർ വിപണി ജില്ലാതല ഉദ്ഘാടനം

ഇന്ന് (12)

 

ഉത്സവ കാലങ്ങളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിഷു-ഈസ്റ്റർ ആഘോഷ വേളകളിൽ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർമാർക്കറ്റുകൾ മുഖാന്തിരം നടത്തുന്ന വിഷു-ഈസ്റ്റർ സബ്സിഡി വിപണികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 12). കൺസ്യൂമർഫെഡ് ആസ്ഥാന മന്ദിരത്തിൽ കൊച്ചി കോർപറേഷ൯ മേയർ അഡ്വ എം. അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. വിപണികൾ ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും.

date