Skip to main content

സൗജന്യ കൃത്രിമ കാൽ ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കളമശ്ശേരി റോട്ടറി ക്ലബ് 100 പേർക്ക് സൗജന്യമായി കൃത്രിമ കാൽ നൽകുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു . ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഈ മാസം 23, 24 തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്.

 മുട്ടിനു മുകളിലും മുട്ടിന് താഴെയും അസുഖങ്ങൾ മൂലമോ, ഷുഗർ മൂലമോ അപകടത്തെ തുടർന്ന് 5 മാസം മുൻപ് കാലുകൾ മുറിച്ചുമാറ്റിയവർക്കുമാണ് കൃത്രിമ കാൽ നൽകുന്നത് .

ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് കാലിന്റെ അളവെടുക്കുന്നതിനായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് മുൻഗണന.

 

 

കൂടുതൽ വിവരങ്ങൾക്ക്

9847460511,

9447001124, 

9645750442

date