പറക്കോട്ടുകാവ് താലപ്പൊലി- വെടിക്കെട്ട് പ്രദർശനത്തിന് അനുമതി നിരസിച്ചു
പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദർശനത്തിന് സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ നിരസിച്ചുകൊണ്ട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. എക്‌സ്‌പ്ലോസീവ് ആക്ട് 1884ലെ 6(c) (1) (c) പ്രകാരമാണ് ഉത്തരവ്. പോലീസ്, ഫയർ, റവന്യു വകുപ്പുകളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്തവിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങളില്ലെന്ന് കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. ജില്ലാ പോലീസ് മേധാവി (സിറ്റി), ജില്ലാ ഫയർ ഓഫീസർ എന്നിവർ പൊതുജനസുരക്ഷ മുൻനിർത്തി വെടിക്കെട്ടിന് അനുമതി നൽകരുതെന്ന് കാണിച്ച് റിപ്പോർട്ടും നൽകിയിട്ടുണ്ട്. തൃശ്ശൂർ, എറണാകുളം, കാസർകോട് ജില്ലകളിലുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലത്തിൽ വസ്തുതകൾ വിശകലനം ചെയ്തുവെന്നും വെടിക്കെട്ട് പ്രദർശനത്തിന് ലൈസൻസ് അനുവദിക്കുന്നത്
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും വൻഭീഷണിയാണെന്ന് ബോധ്യപ്പെട്ടതായും ഉത്തരവിലുണ്ട്.
- Log in to post comments