എന്റെ കേരളം പ്രദര്‍ശനം: പോസ്റ്റര്‍ പ്രകാശനം ചെയ്തു
രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് ആറ് മുതല്‍ 12 വരെ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പോസ്റ്റര്‍ ജില്ലാ കളക്ടറും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ അലക്സ് വര്‍ഗീസ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേംബറില്‍ എഡിഎം ആശ സി എബ്രഹാമിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ പ്രവേശനം സൗജന്യമാണ്. 250 ശീതീകരിച്ച സര്‍വീസ് സ്റ്റാളുകള്‍, വാണിജ്യ സ്റ്റാളുകള്‍, സിനിമ പ്രദര്‍ശനം, ഭക്ഷ്യമേള, കുട്ടികള്‍ക്ക് കളിസ്ഥലം, സെമിനാറുകള്‍, എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ്, അസിസ്റ്റന്റ് എഡിറ്റര്‍ റ്റി എ യാസിര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി എസ് സജിമോന്‍, ജൂനിയര്‍ സൂപ്രണ്ട് എസ് സുഭാഷ്, കൃഷ്ണ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാന്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
(പി.ആര്‍/എ.എല്‍.പി/1105)
- Log in to post comments