Skip to main content

കിടങ്ങറ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിട നിർമാണത്തിന് തുടക്കം

ആലപ്പുഴ ജില്ലാ പഞ്ചായത്ത് 70 ലക്ഷം രൂപ ചെലവിൽ കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ഹയർ സെക്കൻഡറി കെട്ടിട നിർമാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ തറക്കല്ലിടൽ നിര്‍വഹിച്ചു.  മൂന്ന് ക്ലാസ് മുറികളടങ്ങിയ പുതിയ കെട്ടിടം ആധുനിക സംവിധാനങ്ങളോടെയാണ് നിര്‍മിക്കുന്നത്. ഇതോടൊപ്പം 14.5 ലക്ഷം രൂപ ചെലവില്‍ പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 

ചടങ്ങിൽ വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ശ്രീകുമാർ അധ്യക്ഷയായി. പഞ്ചായത്തംഗം ആശാ മനോജ്, സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ, പിടിഎ പ്രസിഡൻ്റ് കെ പ്രമോദ്, മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date