ജില്ലാതല സ്പോർട്‌സ് അക്കാദമി സെലക്ഷൻ
സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമി, സ്‌കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്സ് അക്കാദമി, അണ്ടർ-14 വിമൻ ഫുട്ബോൾ അക്കാദമി, എന്നിവിടങ്ങളിലേയ്ക്ക് 2025- 2026 അധ്യയന വർഷത്തേയ്ക്കുള്ള കായികതാരങ്ങളുടെ സെലക്ഷൻ വിവിധ ജില്ലകളിലായി നടത്തും. കോട്ടയം ജില്ലയിൽനിന്നുള്ള കായികതാരങ്ങളുടെ സോണൽ സെലക്ഷനോടനുബന്ധിച്ചുള്ള അത്ലറ്റിക്സ്, വോളിബോൾ, ബാസ്‌കറ്റ്ബോൾ, ഫുട്‌ബോൾ (ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർമാത്രം), ബോക്സിംഗ്, ജൂഡോ, റസലിങ്, വെയ്റ്റ് ലിഫ്റ്റിങ്, ആർച്ചറി, നെറ്റ്ബോൾ, സോഫ്റ്റ്‌ബോൾ എന്നീ കായിക ഇനങ്ങളുടെ സ്‌കൂൾ, പ്ലസ് വൺ, സ്പോർട്സ് അക്കാദമി സെലക്ഷൻ, ഏപ്രിൽ 23 ബുധനാഴ്ചയും കോളേജ് സ്പോർട്സ് അക്കാദമി സെലക്ഷൻ ഏപ്രിൽ 24 വ്യാഴാഴ്ചയും ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഗ്രൗണ്ടിൽ നടക്കും.
സ്വിമ്മിങ്ങ്, ഫെൻസിങ്ങ്, കബഡി, സൈക്ലിങ്ങ്, ഖോ - ഖോ എന്നീ കായിക ഇനങ്ങളുടെ സ്‌കൂൾ, പ്ലസ് വൺ സ്പോർട്സ് അക്കാദമി സെലക്ഷൻ ഏപ്രിൽ 21 തിങ്കളാഴ്ച്ചയും കോളേജ് സ്പോർട്‌സ് അക്കാഡമി സെലക്ഷൻ ഏപ്രിൽ 22 ചൊവ്വാഴ്ച്ചയും തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചും ഹാൻഡ്‌ബോൾ ഹോക്കി , തായക്വാണ്ടൊ എന്നീ കായിക ഇനങ്ങളുടെ സ്‌കൂൾ, പ്ലസ് വൺ സ്പോർട്സ് അക്കാദമി സെലക്ഷൻ ഏപ്രിൽ 26 ശനിയാഴ്ചയും കോളേജ് സ്പോർട്സ് അക്കാദമി സെലക്ഷൻ ഏപ്രിൽ 27 ഞായറാഴ്ചയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചും നടക്കും. റോവിങ്ങ്, കനോയിങ്ങ് ആൻഡ് കയാക്കിങ് എന്നീ കായിക ഇനങ്ങളുടെ സെലക്ഷൻ മേയ് രണ്ടിന് ആലപ്പുഴ ജില്ലയിൽ വെച്ചും നടത്തും.
സ്‌കൂൾ സ്പോർട്സ് അക്കാദമികളിൽ 7, 8 ക്ലാസ്സുകളിലേയ്ക്കും, പ്ലസ് വൺ, കോളേജ് ക്ലാസ്സുകളിലേയ്ക്കുമാണ് ( നിലവിൽ 6, 7, 10 , +2 ക്ലാസുകളിൽ പഠിയ്ക്കുന്നവർ) സെലക്ഷൻ. പ്ലസ് വൺ സെലക്ഷന് സബ് ജില്ലാ തലത്തിലും കോളേജ് സെലക്ഷന് സംസ്ഥാനതലത്തിലും പങ്കെടുത്തിരിക്കണം. സംസ്ഥാന മത്സരങ്ങളിൽ 1, 2, 3 സ്ഥാനം നേടിയവർക്കും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും ഒൻപതാം ക്ലാസിലേക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.sportscouncil.kerala.gov.in എന്ന സൈറ്റിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യേണ്ടതും, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ജനന സർട്ടിഫിക്കറ്റ് /ആധാർകാർഡ് എന്നിവയുടെ പകർപ്പ്, ഏത് ക്ലാസ്സിൽ പഠിക്കുന്നു വെന്ന് ഹെഡ്മാസ്റ്റർ / പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, സ്പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും, സ്പോർട്സ് കിറ്റ് എന്നിവ സഹിതം അതാത് ദിവസം രാവിലെ 8.30 ന് എത്തണം.
വിശദ വിവരങ്ങൾക്ക് ഫോൺ: 0481 2563825, 8547575248.
- Log in to post comments