Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം നീലീശ്വരം ശ്രീ. റാവറമണ്ണ ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ  മെയ് ഏഴിന് വൈകുന്നേരം അഞ്ചിന് മുൻപായി തിരൂർ മിനി സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. ഫോൺ: 0494 243106.

date