Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി

        1955 ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും നിശ്ചിത സമയപരിധിക്കുള്ളിൽ വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് അവരുടെ വാർഷിക റിട്ടേണുകൾ, അക്കൗണ്ടുകൾ, ഫോമുകൾ മുതലായവ ഫയൽ ചെയ്യുന്നതിൽ വന്നുപോയ വീഴ്ച മാപ്പാക്കിക്കൊണ്ട് സർക്കാർ നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2025 മാർച്ച് 31 ന് അവസാനിച്ചിരുന്നു. പദ്ധതിയുടെ പ്രാബല്യം വർദ്ധിപ്പിക്കണമെന്ന വിവിധ സംഘങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 10/04/2025 ലെ GO(P) No. 75/2025 നമ്പർ ഉത്തരവ് (SRO No 433/2025) പ്രകാരം 2025 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ച് ഉത്തരവായി. 1955 ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വന്നുപോയിട്ടുള്ളതുമായ എല്ലാ സംഘങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.

പി.എൻ.എക്സ് 1631/2025

date