Skip to main content

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ

കേരള സ്റ്റേറ്റ് സിവിൽ സർവീസസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ 2025 ഏപ്രിൽ 21 ന് ആരംഭിക്കുന്നു. അപേക്ഷകൾ https://kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് https://kscsa.orgഫോൺ : 8281098863, 0471 2313065, 2311654, 8281098861, 8281098864.

പി.എൻ.എക്സ് 1635/2025

date