ജനനി കുടുംബസംഗമം 18ന്
പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ വന്ധ്യത ചികിത്സ പദ്ധതി(ജനനി)യിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ കുടുംബസംഗമം ഏപ്രില്‍ 18ന്. പാലക്കാട് ഫോര്‍ട്ട് ടൗണ്‍ ലയണ്‍സ് ക്ലബ് ഹാളില്‍ വൈകീട്ട് മൂന്നിനാണ് പരിപാടി. തദ്ദേശ, സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. രാഹുല്‍ മാങ്കുട്ടത്തില്‍ എം.എല്‍.എ അധ്യക്ഷനാവും. കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ് മിഷനും പാലക്കാട് ജില്ലാ പഞ്ചായത്തും ലയണ്‍സ് ക്ലബ് ഓഫ് ഇന്ത്യ ഫോര്‍ട്ട് ടൗണിന്റെയും ആഭിമുഖ്യത്തിലാണ് കുടുംബസംഗമം നടത്തുന്നത്. വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക്, പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശീധരന്‍, ജനനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.ഡി. ബിജുകുമാര്‍, മറ്റു ജനപ്രതിനിധികളും, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും ജനനി ചികിത്സയില്‍ പിറന്ന 100 ഓളം കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും പങ്കെടുക്കും. അന്നേദിവസം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാലക്കാട് ജനനി ക്ലിനിക്കിലേക്കുള്ള സ്‌ക്രീനിങ് ആന്‍ഡ് ബുക്കിങ് ക്യാമ്പ് നടത്തുന്നതാണ്. ഫോണ്‍: 8301892659
- Log in to post comments